Article

Renewable Energy

പ്ലസ് ടൂ, പത്താം തരം എന്നിവയിലെ വാര്‍ഷിക പരീക്ഷ നടന്നു കൊണ്ടിരിക്കുകയാണ് ഇപ്പോള്‍, രണ്ട് ചാപ്റ്റര്‍ കൂടി നോക്കാന്‍ ഉണ്ട്, പെട്ടെന്നു കറണ്ട് പോയാല്‍? ഒഫ്ഫീസില്‍ ഇന്ന് ഇന്സ്പെക്ഷന്‍ ആണ് നേരത്തെ എത്തണം ഡ്രസ് ഐയണ്‍ ചെയ്യാന്‍ വേണ്ടി അയേണ്‍ ബോക്സ് ഓണ്‍ ആക്കി വെച്ചു ഡ്രസ് എടുത്തു വരുംബോളേക്കും കറണ്ട് പോയി. നിങ്ങളുടെ മാനസികാവസ്ഥ എനിക്കു വായിക്കാനാവും. എത്രകാലം നമുക്ക് ഇടമലയാര്‍, മൂലമറ്റം പദ്ധതികളെ ആശ്രയിക്കാന്‍ ആവും? പ്രത്യേകിച്ചു ജലസ്രോതസ്സുകള്‍ നശിച്ച് കൊണ്ടിരിക്കുമ്പോള്‍? കാര്യമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ സംഭവിക്കുമ്പോള്‍? സത്യത്തില്‍ പുതിയ ഊര്‍ജസ്രോതസ്സുകളെ കുറീച് നാം ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. പ്രകൃതിയോട് നാം ചെയ്ത ക്രൂരതകള്‍ക്ക് ഒരു പ്രായശ്ചിത്തം കൂടി ആവട്ടെ, പുതിയ അന്വേഷണങ്ങള്‍. 
പ്രകൃതിക്ക് കൂടുതല്‍ ഹാനികരം ആയ പെട്രോള്‍ ഡീസല്‍ പോലുള്ള ഊര്‍ജ സ്രോതസ്സുകള്‍ക്കും, ഇല്ലാതായിക്കൊണ്ടിരിക്കുന്ന ജലസ്രോതസ്സുകള്‍ക്കും പകരം തീര്‍ത്തൂം പരിസ്ഥിതി സൌഹൃദ ഊര്‍ജ സ്രോതസ്സുകളെ കണ്ടെത്താനും ഉപയോഗപ്പെടുത്താനും പുതു തലമുറയെ പഠപ്പിക്കുന്ന മേഖലയാണ് റെന്യൂവബല്‍ എനര്‍ജി. ഇതൊരു കൊഴ്സായി തന്നെ പല സര്‍വകലാശാലകളും ആരംഭിച്ചിരിക്കുന്നു. 
കാറ്റ്, തിരമാലകള്‍, സൂര്യതാപം മുതലായ പ്രകൃതിപ്രവര്‍ത്തനങ്ങളെ അടിസ്ഥാനമാക്കി നാം ഊര്‍ജം ഉല്‍പാദിപ്പിച്ചിരുന്നു പക്ഷേ അവയൊക്കെ നാമമാത്രം. പക്ഷേ ഇനിയങ്ങോട്ട് ലോകം കാര്യമായി തന്നെ ഈ ഊര്‍ജസ്രോതസ്സുകളെ വ്യാവസായികമായും ലാഭേച്ചയോടെയും ഉപയോഗിക്കുന്നതിനെകുറിച്ച് ചിന്തിച്ച് കൊണ്ടിരിക്കുന്നു. നിലവില്‍ അമേരിക്ക മാത്രം 250 ബില്ല്യണ്‍ ഡോളര്‍ ആണ് സൌരോര്‍ജ മേഖലയില്‍ മുതല്‍ മുടക്കിയിരിക്കുന്നത്.
ഈ ഒരു മേഖലയില്‍ മാത്രം അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കാന്‍ 100 ഇല്‍ അധികം ആഗോള കമ്പനികള്‍ ആണ് അപേക്ഷ നല്കി കാത്തിരിക്കുന്നത്.വ്യവസായിക- തൊഴിലവസരങ്ങളുടെ ആധിക്യം മനസ്സിലാക്കാന്‍ ഈ ഒരു വസ്തുത മനസ്സിലാക്കിയാല്‍ മതി. ടാറ്റ പവര്‍ സോളാര്‍, മോസര്‍ ബെയര്‍ സോളാര്‍, കൊടാക് ഊര്‍ജ, ടൈറ്റാന്‍, എംവീ സോളാര്‍ സിസ്റ്റം, റിലയന്‍സ് പോലുള്ള ഒരുപാട് സ്ഥാപനങ്ങള്‍ ഈ മേഖലയില്‍ മുതല്‍മുടക്കി പ്രവര്‍ത്തിക്കുന്നു. 

ഈ സാധ്യതകള്‍ മുന്നില്‍ കണ്ട് കൊണ്ട് ഇന്ത്യയിലെ പല പ്രമുഖ സ്ഥാപനങ്ങളും ഈ മേഖലയില്‍ കോഴ്സുകള്‍ ആരംഭിച് കഴിഞ്ഞു. 
എനര്‍ജി സിസ്റ്റംസ് ആന്ഡ് റിസോഴ്സസ്, എനര്‍ജി അറിഥ്മെറ്റിക്, റെമഡീസ് ആന്ഡ് ആല്‍റ്റര്‍നേറ്റീവ്സ് ഓഫ് ഫോസ്സില്‍ ഫ്യുവല്‍, എനര്‍ജി എഫ്ഫിഷ്യന്‍സി ആന്ഡ് കണ്‍സര്‍വേഷന്‍, സോളാര്‍ എനര്‍ജി, തെര്‍മല്‍ എനര്‍ജി, വിന്‍ഡ് എനര്‍ജി, ന്യൂക്ലിയര്‍ എനര്‍ജി തുടങ്ങി ഒട്ടേറെ മേഖലകള്‍ പാഠ്യ ഭാഗമായി വരുന്നുണ്ട് ഈ കോഴ്സുകളില്‍ 
പഠന ശേഷം ഈ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യ സംരംഭങ്ങളിലും സര്ക്കാര്‍ സംവിധാനങ്ങളിലും തൊഴില്‍ തേടാവുന്നതാണ്, വിദേശ രാജ്യങ്ങളില്‍ ഒട്ടേറെ തൊഴിലവസരങ്ങള്‍ പ്രധാനം ചെയ്യുന്ന ഒരു പഠന മേഖലയാണിത് 
സ്ഥാപനങ്ങള്‍ കൊസ്ഴ്സുകള്‍ 
TERI യൂണിവേര്‍സിറ്റി, ഡെല്‍ഹി [എം.ടെക് റെന്യൂവബല്‍ എനര്‍ജി മാനേജ്മെന്‍റ്]
ഐ ഐ ടി, ഡെല്‍ഹി [എം.ടെക് എനര്‍ജി ആന്ഡ് എന്‍വൈര്‍മെന്‍റ് മാനേജ്മെന്‍റ് - റെന്യൂവബല്‍ എനര്‍ജി.]
ഐ ഐ ടി മുംബൈ, [എം. ടെക് എനര്‍ജി സയന്‍സ് ആന്ഡ് എന്‍ജിനിയറിങ്]
എന്‍ ഐ ടി, തിരുചിറപ്പിള്ളി, [എം ടെക് എനര്‍ജി എന്‍ജിനിയറിങ്]
എം എ എന്‍ ഐ ടി, ഭോപാല്‍ [എം ടെക് എനര്‍ജി എന്‍ജിനിയറിങ്]