Article

Public Health

ഒരിക്കല്‍ തിരുവനന്തപുരത്ത് നിന്നും കോഴികോടേക്കുള്ള യാത്ര മധ്യേ ട്രെയിനില്‍ വെച്ച് ഒരു ഡോക്ടറെ പരിചയപ്പെട്ടു, മലേറിയ പോലുള്ള പകര്‍ച്ച വ്യാധികള്‍ പൊതുജനം അറിയാതെ തന്നെ നുമുക്കിടയില്‍ വ്യാപിക്കുന്നതിനെ കുറിച്ചും, അവ തടയാണ്‍ ഉള്ള സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് ഉള്ള പ്രധാന തടസ്സമായി വരുന്ന കാര്യങ്ങളെ കുറിച്ചും അദ്ദേഹം തന്റെ ആശങ്കകള്‍ പങ്ക് വെച്ചു. ജില്ല മെഡിക്കല്‍ ഒഫ്ഫീസര്‍ ആയി പെന്‍ഷന്‍ പറ്റിയിട്ടും, സര്‍ക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും നിര്‍ബന്ധം മൂലം, പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള സര്‍കാരിന്റെയും ആരോഗ്യവകുപ്പിന്റെയും പ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ ബന്ധപ്പെട്ട വകുപ്പില്‍ ചേര്‍ന്ന് ജോലി ചെയ്യേണ്ടി വരുന്നു എന്നത് ഒരു പ്രശ്നം ആയിട്ടല്ല അദ്ദേഹം ചര്ച്ച ചെയ്തത്, മറിച്ച് ആ രംഗത്ത് ആവശ്യമായ വിദഗ്ധരെ ലഭിക്കുന്നില്ല സങ്കടം ആണ് അദ്ദേഹം പ്രകടിപ്പിച്ചത്. കാലം തേടുന്നതും സമൂഹത്തിന്ന് ഏറ്റവും അത്യാവശ്യം ആകുന്നതുമായ ദൌത്യങ്ങള്‍ കൂടി നമ്മുടെ കരിയര്‍ തെരഞ്ഞെടുപ്പിന്റെ പരിഗണനയില്‍ വരേണ്ടതുണ്ട്. കേവലം ‘സ്ഥാപിത’ പ്രൊഫഷണല്‍ കോഴ്സുകളോ സാമ്പത്തിക നേട്ടമോ മാത്രം പരിഗണിച്ചാല്‍ പോരാ എന്നു സാരം. പന്നിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ എന്നിങ്ങനെ ഒരുപാട് വ്യാധികളെ കുറീച് വളരെ ആശങ്കകളോടെ നാം പത്രങ്ങളില്‍ വായിച്ചു. മസൂരി അഞ്ചാം പനി മലേറിയ എന്നിങ്ങനെ ഉള്ള പകര്‍ച്ച വ്യാധികളുടെ വ്യാപനത്തെ കുറിച്ചും നമ്മള്‍ പേടിയോടെ അറിയുന്നു. സമൂഹത്തെ ഒന്നടങ്കം ബാധിച്ചേക്കാവുന്ന ഇത്തരം വ്യാധികളെ തടയലാണ് പബ്ലിക് ഹെല്‍ത്ത് വര്‍ക്കേഴ്സഇന്റെ പ്രധാന ജോലി. പബ്ലിക് ഹെല്‍ത്ത് ഒരു ബഹുതല-പഠന മേഖലയാണ്, ഒപ്പം ഡോക്ടര്‍ മാര്‍, നഴ്സുമാര്‍, എപ്പിഡേമിയോളജിസ്റ്റ്കള്‍, മൈക്രോബയോളജിസ്റ്റ്കള്‍ മുതലായവര്‍ക്കെല്ലാം ഈ മേഖലയിലേക്ക് പ്രവേശിക്കാവുന്നതാണ്. അതേസമയം ഇതൊരു പ്രത്യേക സവിശേഷ കോഴ്സ് ആയി തന്നെ ചെയ്യാവുന്നതാണ്. 
എപ്പിഡെമിയോളജി, ബയോസ്റ്റാറ്റിസ്റ്റിക്സ്, പോപ്പുലേഷന്‍ സയന്‍സ്, മറ്റേര്‍ണല്‍ ആന്ഡ് ചൈല്‍ഡ് ഹെല്‍ത്ത്, പബ്ലിക് ഹെല്‍ത്ത് പൊളിസീസ്, ഹെല്‍ത്ത് എക്കണോമിക്സ്, ഹെല്‍ത്ത് ഫൈനാന്‍സ്, കമ്മ്യൂണിറ്റി ന്യൂട്രീഷന്‍, ഹെല്‍ത്ത് പ്രോഗ്രാം മാനേജ്മെന്‍റ്, ക്ലിനിക്കല്‍ റിസര്‍ച്ച് മുതലായ ഒട്ടേറെ വിഷയങ്ങള്‍ പാഠ്യ ഭാഗമായി വരുന്നു ഈ കോഴ്സില്‍. ഏതെങ്കിലും ഒരു സയന്‍സ് വിഷയം പടിച്ച് ബിരുദമെടുത്തവര്‍ക്ക് ഇതിന്റെ മാസ്റ്റര്‍ ഡിഗ്രീ കോഴ്സിന് ചേരാവുന്നതാണ്. തൊഴില്‍ ലഭ്യതയ്ക്ക് മാസ്റ്റര്‍ ഡിഗ്രി തെരഞ്ഞെടുക്കുന്നതാണ് ഉചിതം.
ആരോഗ്യ വകുപ്പിന് കീഴില്‍ പകര്‍ച്ചവ്യാധി വ്യാപനം തടയുന്നതുമായി ബന്ധപ്പെട്ട വര്‍ക്കുകള്‍, സാമൂഹിക സുരക്ഷാ –ആരോഗ്യ സംഘടനകള്‍, ദേശീയ അന്തര്‍ദേശീയ ഏജെന്‍സികള്‍, ഹോസ്പിറ്റലുകള്‍, എന്നിവയിലാണ് പ്രധാനമായും തൊഴിലവസരങ്ങള്‍.ഐക്യരാഷ്ട്ര സഭക്ക് കീഴിലെ ലോകാരോഗ്യ സംഘടന, യൂനിസെഫ്. പോപ്പുലേഷന്‍ ഫണ്ട്, വേള്‍ഡ് ബാങ്ക്, ബ്രിട്ടിഷ് സര്‍ക്കാരിന് കീഴിലെ ഡിപ്പാര്‍ട്മെന്‍റ് ഫോര്‍ ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ്, ഡാനിഷ് സര്‍കാറിന് കീഴിലെ ഇന്‍റര്‍നാഷനല്‍ ഡെവലപ്മെന്‍റ് ഏജെന്‍സി, ഫോര്‍ഡ് ഫൌണ്ടേഷന്‍ തുടങ്ങി ഒട്ടനവധി അന്താരാഷ്ട്ര സംഘടനകളില്‍ തൊഴിലവസരങ്ങള്‍ നല്കുന്നു ഈ പഠന മേഖല. ഒപ്പം അന്താരാഷ്ട്ര തലത്തില്‍ ഒട്ടേറെ സര്‍വകലാശാലകള്‍ സ്കോളര്‍ഷിപ്പോടെ ഗവേഷണ-പഠനത്തിന്ന് അവസരം ഒരുക്കുന്നുണ്ട്. 
സ്ഥാപനങ്ങള്‍ 
പബ്ലിക് ഹെല്‍ത്ത് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ, ഡെല്‍ഹി
ഇന്ത്യന്‍ ഇന്‍സ്റ്റിറ്യൂട്ട് ഓഫ് ഹെല്‍ത്ത് മാനേജ്മെന്‍റ് റിസേര്‍ച്ച്, ജയ്പൂര്‍ 
ജവഹര്‍ലാല്‍ നെഹ്റു യൂണിവേര്‍സിറ്റി, ന്യൂ ഡെല്‍ഹി 
ബിറ്റ്സ് പിലാനി 
നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡേമിയോളജി, ചെന്നൈ 
ശ്രീ ചിത്തിര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് ആന്ഡ് ടെക്നോളജി, തിരുവനന്തപുരം 
നാഷനല്‍ സെന്‍റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ന്യൂ ഡെല്‍ഹി 
ഏഷ്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്, ഭുവനേശ്വര്‍ 
യൂണിവേര്‍സിറ്റി ഓഫ് പുണെ, പുണെ 
ഇന്‍സ്റ്റിറ്റൂട്ട് ഓഫ് പബ്ലിക് ഹെല്‍ത്ത്, ബാംഗ്ലൂര്‍