Article

Plant Genetics

ഇന്ത്യയുടെ വാര്‍ഷിക വരുമാനത്തിന്‍റെ അധിക പങ്കും കൃഷി, കൃഷി അനുബന്ധ വ്യവസായങ്ങളില്‍ നിന്നാണെന്ന് നാം നിരന്തരം കേട്ട്കൊണ്ടേയിരിക്കുന്നു, ചെറിയ ക്ലാസ് മുതല്‍ വലിയ ക്ലാസ് വരെ. പക്ഷേ അപ്പറയുന്ന ഒരു പ്രാധാന്യം നാം കൃഷിക്ക് നല്‍കിയിട്ടുണ്ടോ? കാലത്തിനനുസരിച്ചുള്ള വലിയ മാറ്റങ്ങള്‍ക്ക് ഇന്ത്യയുടെ കാര്ഷിക മേഖല വിധേയമായിട്ടുണ്ടോ? നമ്മെക്കാള്‍ വികസിതമല്ലാത്ത രാജ്യങ്ങള്‍ പോലും കാര്ഷിക വൃത്തിയെ വളരെ കാര്യക്ഷമമായി വളര്‍ത്തുകയും ഉപയോഗിക്കുകയും ചെയ്യുമ്പോളും നാം ഇപ്പോളും അല്പം പിന്നിലാണോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. കാര്ഷിക മേഖലയിലെ ഉല്‍പാദനത്തില്‍ നാം ഒരു കുതിച്ചു ചാട്ടം തന്നെ നടത്തിയിട്ടുണ്ട്, 50 മില്യണ്‍ ടണ്‍ ഭക്ഷ്യോല്‍പ്പന്നത്തില്‍ നിന്നും 260 മില്യണ്‍ ടണ്‍ ഭക്ഷ്യോല്‍പാദനത്തിലേക്ക് കുറഞ്ഞ നാള്‍കൊണ്ട് എത്തിയിട്ടുണ്ട്, സമ്മതിക്കാം, പക്ഷേ ജനസംഖ്യാനുപാതികമായി കുറവാണ്. ലോക കാര്ഷിക ഗവേഷണ രംഗങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരുപാട് സയന്‍റിസ്റ്റുകള്‍ നമുക്കുണ്ട് എന്നതും പ്രത്യേകം ഓര്‍മിക്കുക. ലോകത്ത് ഏറ്റവും കൂടുതല്‍ കാര്ഷിക ഗവേഷണ സ്ഥാപനങ്ങള്‍ ഉള്ള രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. പക്ഷേ ഈ ഘടകങ്ങളെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ നാം വളരെ പിന്നില്‍ ആണ്. ഈ ഒരു തലത്തില്‍ നിന്നുകൊണ്ട് വേണം കാര്ഷിക മേഖലയിലെ കോഴ്സുകളെയും വിലയിരുത്താന്‍.
പുതിയ വിത്തിനങ്ങള്‍ വികസിപ്പിക്കുക, കാര്ഷിക രീതിയില്‍ കാലാനുസൃത മാറ്റങ്ങള്‍ വരുത്തുക, പാരമ്പര്യ വിത്തിനങ്ങളെ സംരക്ഷിക്കുക മുതലായ ഒട്ടേറെ കാര്യങ്ങള്‍ ശാസ്ത്രീയമായി തന്നെ ചെയ്യേണ്ടതുണ്ട്. ഈ മേഖലയില്‍ ഒട്ടേറെ പഠന-ഗവേഷണ പ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു അതേസമയം നമ്മുടെ വിഭവ ശേഷിക്കും, ആവശ്യങ്ങള്‍ക്കും, സാങ്കേതിക ശാസ്ത്ര വളര്‍ച്ചക്കും അനുസരിച്ചു ആനുപാതികമായി അല്ല അത്, ഒപ്പം ലോകത്തിലെ തന്നെ ഏറ്റവും മികച്ച മനുഷ്യ വിഭവ ശേഷി ഉള്ള രാജ്യം എന്ന നിലക്ക് പോലും ഈ രംഗത്തേക്ക് കടന്നു വരുന്നവര്‍ വളരെ കുറവാണുതാനും. 
പ്ലാന്‍റ് ജെനറ്റിക്സ് എന്ന കരിയര്‍ മേഖല ഏറ്റവും പ്രസക്തമായി വരുന്ന ഒരു കാലഘട്ടം ആണിത്. കൂടുതല്‍ ഉല്പാദന ക്ഷമതയുള്ള വിത്തിനങ്ങള്‍, ചെടികള്‍ വികസിപ്പിക്കുക, കണ്ടെത്തുക, പ്രതിരോധ ശേഷിയുള്ള ചെടികളെയും വിത്തുകളെയും വികസിപ്പിക്കുക സംരക്ഷിക്കുക ഇതൊക്കെ പ്ലാന്‍റ് ജെനറ്റിക്സ് കോഴ്സിന്റെ പഠന ഗവേഷണ ലക്ഷ്യം ആയി വരുന്നു. ഈ മേഖലയിലേക്ക് കടന്നു വരാന്‍ ആഗ്രഹിക്കുന്ന ഒരു വിദ്യാര്‍ഥിക്ക് രണ്ട് രീതികളില്‍ ആവാം. അഗ്രികള്‍ചര്‍ മേഖലയിലെ ബിരുദ കോഴ്സുകള്‍ വഴിയോ, ബയോളജിക്കല്‍ സയന്‍സിലെ പൊതുവായ ബിരുദം വഴിയോ, ബിരുദ തലത്തിലെ ജെനറ്റിക്സ് കോഴ്സ് വഴിയോ ഈ മേഖലയില്‍ ഉപരി പഠനം ആകാവുന്നതാണ്. ബിരുദ തലത്തില്‍ അഗ്രികള്‍ച്ചര്‍ കോഴ്സിന് ശേഷം പ്ലാന്‍റ് ജെനറ്റിക്സ് എടുക്കുന്നതാണ് ഏറ്റവും അഭികാമ്യം. അഗ്രികള്‍ച്ചര്‍ കോഴ്സിന് ശേഷം ഒരുപാട് ഗവേഷണ –പഠന വൈവിധ്യങ്ങളിലേക്ക് മാറാം എന്നതാണു ഇതിന്റെ സവിശേഷത. 
ബി എസ് സി അഗ്രികള്‍ചര്‍, ബി എസ് സി ബോട്ടണി, ബി എസ് സി ജെനറ്റിക്സ്, ബി എസ് സി ബയോടെക്നോളജി എന്നിവയാണ് അധിക കോഴ്സുകളുടെയും പഠന യോഗ്യത. 
അതേസമയം പ്ലാന്‍റ് ജെനറ്റിക്സിന് ശേഷം പ്ലാന്‍റ് ബ്രീഡിങ്, മെഡിസിനല്‍ പ്ലാന്‍റ്സ് ബയോടെക്നോളജി, ആരോമറ്റിക് പ്ലാന്‍റ്സ് ബയോടെക്നോളജി, പോലുള്ള മേഖലകളിലേക്കും മാറാവുന്നതാണ്. ഒട്ടേറെ വിദേശ പഠന –ഗവേഷണ സ്കോളര്‍ഷിപ്പുകളും ഈ മേഖലയില്‍ ലഭ്യമാണ്. വിത്തുല്‍പാദന സംരംഭങ്ങള്‍, കാര്‍ഷികാനുബന്ധ വ്യവസായ സ്ഥാപനങ്ങള്‍, ജൈവസാങ്കേതിക സ്ഥാപനങ്ങള്‍, വ്യവസായങ്ങള്‍, ഔഷധ നിര്‍മാണ ഉല്പാദന സ്ഥാപനങ്ങള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഭക്ഷ്യോല്‍പാദന യൂണിറ്റുകള്‍ മുതലായവയില്‍ ആണ് തൊഴിലവസരങ്ങള്‍. 
സ്ഥാപനങ്ങള്‍ കോഴ്സുകള്‍ 
കേരള യൂണിവേഴ്സിറ്റി – എം എസ് സി പ്ലാന്‍റ് ബ്രീഡിങ് ആന്ഡ് പ്ലാന്‍റ് ജെനറ്റിക്സ്
ഇന്ത്യന്‍ അഗ്രികള്‍ചറല്‍ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, ഡെല്‍ഹി – എം എസ് സി ജെനറ്റിക്സ് ആന്ഡ് പ്ലാന്‍റ് ബ്രീഡിങ് 
അലഹബാദ് അഗ്രികള്‍ചറല്‍ യൂണിവേഴ്സിറ്റി, അലഹബാദ്
യൂണിവേഴ്സിറ്റി ഓഫ് കോല്‍കട്ട 
ചൌധരി ചരണ്‍ സിംഗ് അഗ്രികള്‍ചറല്‍ യൂണിവേഴ്സിറ്റി